Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM-DYFI Activists

എസ്ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടു ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈയേറ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഗ​രൂ​ർ പോ​ലീ​സി​ന്‍റെ ജീ​പ്പ് ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐക്കെതിരേ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും കൈയേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ഈ ​സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് സി​പി​എം , ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​ഗ​രൂ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ ന​ഗ​രൂ​ർ എ​സ്ഐ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ പോ​യ​താ​ണ് പ്ര​കോ​പ​ന​ത്തിനു കാ​ര​ണം.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തേ സ​മ​യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ നി​ര​ന്ത​രം ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യി വ​രുമ്പോ​ൾ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പു​ല​ർ​ത്തു​ന്ന മൗ​ന​ത്തെ സേ​ന​യി​ലു​ള്ള​വ​ർത്ത​ന്നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up